Posts

യൂണിവേഴ്സിറ്റികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്; 27,900 - 63,700 രൂപവരെ ശമ്പളം; അപേക്ഷ ആഗസ്റ്റ് 5 വരെ


യൂണിവേഴ്സിറ്റികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്; 27,900 - 63,700 രൂപവരെ ശമ്പളം; അപേക്ഷ ആഗസ്റ്റ് 5 വരെ


കേരളത്തിലെ വിവിധ സർവകലാശാലകളിലായി നിലവിൽ വന്നിട്ടുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനതലത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 5ന് മുൻപായി അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും

കേരളത്തിലെ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II റിക്രൂട്ട്‌മെന്റ്.

Department : Universities in KeralaName of Post : Computer Assistant Gr. IICATEGORY NO:050 /2026Last date of application 05.08.2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി 

 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും

യോഗ്യത

എസ്സ്.എസ്സ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) & കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ജനുവരി 2002-ന് മുൻപ് ടൈപ്പ്റൈറ്റിംഗ് (കെ.ജി.ടി.ഇ) പാസായിട്ടുളവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള പ്രത്യേകം സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ അപേക്ഷിക്കുന്ന സമയത്ത് നേടിയിരിക്കേണ്ടതാണ്.

മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യയോഗ്യത.

ടൈപ്പ്റൈറ്റിംഗ് പരീക്ഷ യോഗ്യത തെളിയിക്കുന്നതിന് ഗവൺമെന്റിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

പ്രൊബേഷൻ  

തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആൾ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തെ സർവ്വീസിനിടയിൽ ആകെ രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കും.  

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                       

വിജ്ഞാപനം:  CLICK

© Uae glujobs. All rights reserved. Developed by Jago Desain