മില്‍മയില്‍ ജോലിയവസരം; 23,000 തുടക്ക ശമ്പളം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നടക്കുന്നു
മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററിലേക്ക് ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നാളെ (മെയ് 19ന്) നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
മില്‍മ- തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയനില്‍ ലാബ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. ഇത് മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കാനും സാധ്യതയുണ്ട്.
പ്രായപരിധി
40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 3 വര്‍ഷത്തെയും വയസിളവ് നല്‍കും.
യോഗ്യത
ബി.എസ്.സി കെമിസ്ട്രി/ ബയോ കെമിസ്ട്രി/ മൈക്രോ ബയോളജി/ ഇന്‍ഡസ്ട്രിയല്‍ മൈക്രോ ബയോളജി വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ ഡയറി സയന്‍സില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിപ്ലോമ കഴിഞ്ഞവരായിരിക്കണം.
മാത്രമല്ല ഡയറി/ ഫുഡ് പ്രൊസസിങ് ഇന്‍ഡസ്ട്രി/ അതുമല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ലാബുകളില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലുള്ള മില്‍മ ഡയറയില്‍ ഇന്റര്‍വ്യൂവിന് ചുവടെ നല്‍കിയ വിലാസത്തില്‍ എത്തണം.
തീയതി19.05.2026സമയം10.00 AM to 11.00 AM സ്ഥലം
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയാപുരം, പിഒ, മാമൂട്
ഫോണ്‍ നമ്പര്‍: 0468 2350099, 9947450433
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.