പൊതുമേഖല സ്ഥാപനങ്ങളില്‍ 2005 ഒഴിവുകള്‍; അപേക്ഷ ഉടന്‍
രാജസ്ഥാന്‍ സര്‍ക്കാരിന് കീഴിലുള്ള അഞ്ച് പൊതുമേഖല വൈദ്യുത കമ്പനികളിലായി നിരവധി ഒഴിവുകള്‍. എഞ്ചിനീയര്‍, അക്കൗണ്ടന്റ്, അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ അതത് കമ്പനി വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉല്‍പ്പാദന്‍ നിഗം ലിമിറ്റഡ് (RUVN)ന് കീഴില്‍ അഞ്ച് വൈദ്യുത കമ്പനികളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 2005.
ജൂനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകള്‍.
ജൂനിയര്‍ എഞ്ചിനീയര്‍ I 869 ഒഴിവ്
ജൂനിയര്‍ അക്കൗണ്ടന്റ് 371 ഒഴിവ്
ജൂനിയര്‍ അസിസ്റ്റന്റ്/ കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ് II 765 ഒഴിവ്
രാജസ്ഥാനിലെ ഉല്‍പ്പാദന, പ്രസരണ, വിതരണ കമ്പനികളുടെ (RUVN, RVPN, JVVN, AVVN, JDVVN) കീഴിലുള്ള വിവിധ ഓഫീസുകളിലാണ് നിയമനം ലഭിക്കുക. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത
തസ്തികകള്‍ക്ക് അനുസൃതമായ എഞ്ചിനീയറിങ് ബിരുദം, കൊമേഴ്‌സ് ബിരുദം, പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത സര്‍ട്ടിഫിക്കറ്റ് വേണം. വിശദമായ യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തിരഞ്ഞെടുപ്പ്
സംസ്ഥാന വൈദ്യുതി കമ്പനികള്‍ സംയുക്തമായി നടത്തുന്ന എഴുത്ത് പരീക്ഷയുടെയോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയോ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ rajasthan.gov.in അല്ലെങ്കില്‍ മറ്റ് അനുബന്ധ കമ്പനികളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷയുടെ പൂര്‍ണമായ വിജ്ഞാപനം, അപേക്ഷ ലിങ്ക്, അവസാന തീയതി എന്നിവ വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
multiple vacancies are available in five public sector power companies under the government of rajasthan. recruitment is being conducted for engineer, accountant, and assistant posts. interested candidates should apply through the respective company websites.