സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ അസിസ്റ്റന്റ് മാനേജര്‍; 55,200 - 1,15,300 രൂപവരെ ശമ്പളം; അപേക്ഷ ജൂണ്‍ 03 വരെ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 03.
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍. ആകെ ഒഴിവുകള്‍ 01.
Firm :Kerala State Backward Classes Development Corporation LtdName of Post : Assistant Manager CATEGORY NO: 19 /2026Last date of application 03.06.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55200 രൂപമുതല്‍ 115300 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 02.01.1986നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ ഒരു കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ നേടിയ എംബിഎ.
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ പിജിഡിസിഎ. (എംബിഎ, പിജിഡിസിഎ യോഗ്യതകള്‍ റഗുലറായിരിക്കണം).
കൂടാതെ അംഗീകൃത സ്ഥാപനത്തിന് കീഴില്‍ സൂപ്പര്‍വൈസറി കേഡറിലുള്ള രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.