കുടുംബശ്രീയില്‍ ജോലി വേണോ? 20,000 തുടക്ക ശമ്പളം; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അവസരം

കുടുംബശ്രീയില്‍ ജോലി വേണോ? 20,000 തുടക്ക ശമ്പളം; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അവസരം


കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കനില്‍ ജോലി നേടാന്‍ അവസരം. ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെയ് 28ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) ല്‍ ജോലി നേടാന്‍ അവസരം. ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കേരളത്തിലെ വിവിധ ജില്ലകളിലായി നിയമനം നടക്കും. 

പ്രായപരിധി

21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

സാധുവായ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. 

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ വായിക്കാനും, എഴുതാനും അറിയണം.

ഡ്രൈവിങ് ആന്റ് സെയില്‍സ് ഫീല്‍ഡില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 

എഫ്എംസിജി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ട് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,070 രൂപ ശമ്പളമായി ലഭിക്കും.

തിരഞ്ഞെടുപ്പ് 

അപേക്ഷകള്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യും. ശേഷം ഡ്രൈവിങ് ടെസ്റ്റും, പേഴ്‌സണല്‍ ഇന്റര്‍വ്യൂവും നടത്തിയാണ് നിയനം.

 

ആവശ്യമായ കഴിവുകള്‍

നല്ല ആശയവിനിമയ ശേഷിയും കസ്റ്റമറെ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. 

അക്കൗണ്ടിംഗ്, ബില്ലിംഗ് എന്നിവയെ കുറിച്ച് അടിസ്ഥാന അറിവ്

ഫീല്‍ഡ് സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് സെയില്‍സ് ടാര്‍?ഗറ്റ് നേടാനുള്ള കഴിവ്

പ്രാദേശിക മാര്‍ഗങ്ങളും വിപണി സാഹചര്യങ്ങളും സംബന്ധിച്ച പരിചയം

ജോലിയുടെ ആവശ്യാനുസരണം കേരളത്തിനകത്ത് എവിടെയും യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അതില്‍ തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. തുടര്‍ന്ന് അപേക്ഷ ഫോമും, ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍, ലൈസന്‍സ് കോപ്പി ഉള്‍പ്പെടെ ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി മെയ് 28. Kudumbashree Broiler Farmers' Producer Company Limited (KBFPCL)
TC 94/3171, Opposite St. Anne's Church Palayam-Airport Road, Pallimukku, Pettah Thiruvananthapuram - 695024

അപേക്ഷ: Click 

വിജ്ഞാപനം: Click 

© Uae glujobs. All rights reserved. Developed by Jago Desain