Posts

വരുന്നു, കെഎസ്ഇബി വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്; ഏപ്രില്‍ 30ന് വിജ്ഞാപനം പുറത്തിറക്കുമെന്ന് പി.എസ്.സി


വരുന്നു, കെഎസ്ഇബി വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്; ഏപ്രില്‍ 30ന് വിജ്ഞാപനം പുറത്തിറക്കുമെന്ന് പി.എസ്.സി 

 
കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രില്‍ 30ന് പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 

ഇത്തവണ 985 ഒഴിവുകളാണ് വന്നിട്ടുള്ളത്. 139 ഒഴിവുകളാണ് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് വരുമ്പോഴേക്കും ഒഴിവുകളുടെ എണ്ണം വര്‍ധിക്കാം. 

18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പത്താം ക്ലാസ് വിജയിച്ച ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. ശാരീരിക ക്ഷമയുള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ദ്യം പരിശോധിക്കും. 

2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് പതിനായിരത്തിലധികം പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 4020 പേര്‍ക്ക് നിയമനം ലഭിച്ചു. 514 ഒഴിവുകളിലേക്കായി തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്.

ടെന്‍ത്ത് ലെവല്‍ പ്രാഥമിക പരീക്ഷകള്‍ ജൂലൈ 18ന്

ഈ വര്‍ഷത്തെ ടെന്‍ത്ത് ലെവല്‍ പ്രാഥമിക പരീക്ഷകള്‍ ജൂലൈ 18ന് നടത്തുമെന്ന് പി.എസ.്‌സി അറിയിച്ചു. കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്റ്റോര്‍മാന്‍, ബെവ്‌കോ എല്‍ഡി തുടങ്ങിയ പരീക്ഷകളാണ് പത്താം ക്ലാസ് യോഗ്യതയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

നാല് തസ്തികകളിലുമായി 16,80,211 അപേക്ഷകളാണ് ലഭിച്ചത്. ഇവര്‍ പ്രാഥമിക പരീക്ഷയെഴുതാന്‍ മെയ് 11 രാത്രി 12 മണിക്കകം കണ്‍ഫര്‍മേഷന്‍ നല്‍കണം. പൊതു അപേക്ഷകരായി ആറ് ലക്ഷത്തോളം പേരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

പരീക്ഷയെഴുതാന്‍ ഉറപ്പ് നല്‍കുന്നവരുടെ എണ്ണം നിശ്ചയിച്ച ശേഷമാണ് എത്ര ഘട്ടമായി പ്രാഥമിക പരീക്ഷ നടക്കുമെന്ന് തീരുമാനിക്കൂ. രണ്ടോ മൂന്നോ ഘട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രാഥമിക പരീക്ഷ വിജയിക്കുന്നവര്‍ക്ക് തസ്തിക തിരിച്ച് പ്രത്യേകം മുഖ്യപരീക്ഷ നടത്തും.

© Uae glujobs. All rights reserved. Developed by Jago Desain