ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ പിജി, പി.എച്ച്ഡി പ്രോഗ്രാമുകൾ; അപേക്ഷ മെയ് 17 വരെ
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, എം.എസ്.സി, എം.ടെക്, എം.ബി.എ, പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 17 വരെ അപേക്ഷിക്കാം.
എം.ടെക്. കമ്പ്യൂട്ടർ സയൻസ്, എം.ടെക്. ഇലക്ട്രോണിക്സ് എൻജിനിയറിങ്, എം.ബി.എ. (റഗുലർ), എം.എസ്‌സി, പി.എച്ച്.ഡി കോഴ്സുകളിലേക്കാണ് പ്രവേശനം.
എം.എസ്‌സി. (രണ്ടു വർഷ പ്രോഗ്രാമുകൾ)
അപ്ലൈഡ് ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ./ സൈബർ സെക്യൂരിറ്റി/ഡേറ്റ അനലിറ്റിക്സ്), ഡേറ്റ സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ മോഡലിങ്, ഡേറ്റ സയൻസ് ആൻഡ് ബയോ എ.ഐ., ഡേറ്റ സയൻസ് ആൻഡ് ഫിൻടെക്, ഡേറ്റ സയൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്, ഡേറ്റ സയൻസ് ആൻഡ് പ്രൊഡക്ട്സ് ഡിവലപ്മെന്റ്, ഇലക്ട്രോണിക്സ്, ഇക്കോളജി, എൻവയൺമെന്റൽ സയൻസ്. ഡിഗ്രി ലെവലിൽ 60% മാർക്ക് വേണം.
എം.എസ്‌സി. (ഒരു വർഷ പ്രോഗ്രാമുകൾ)
അഡ്വാൻസ്ഡ് എ.ഐ., സൈബർ സെക്യൂരിറ്റി, എൻവയൺമെന്റൽ സസ്റ്റൈനബിലിറ്റി. യോഗ്യതാ പ്രോഗ്രാമിൽ 70 ശതമാനം മാർക്ക് വേണം. ഡി.യു.എ.ടി., സി.യു.ഇ.ടി. -പി.ജി., ഗേറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം. ചില പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശനപരീക്ഷയോ അഭിമുഖമോ ഉണ്ടാകും.
എം.ടെക്. കമ്പ്യൂട്ടർ സയൻസ് (എ.ഐ, സൈബർ സെക്യൂരിറ്റി)
കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ടെക്കോ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി., മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലൊന്നിൽ പി.ജി.യോ ഇന്റഗ്രേറ്റഡ് പി.ജി.യോ വേണം.
എം.ടെക്. ഇലക്ട്രോണിക്സ് എൻജിനിയറിങ് (വി.എൽ.എസ്.ഐ. ഡിസൈൻ)
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/റോബോട്ടിക്സ് വിഷയങ്ങളിൽ ബി.ടെക്. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷനിൽ ഇൻറഗ്രേഡ് പി.ജി. യോഗ്യതാ പ്രോഗ്രാമിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
എം.ബി.എ. (റഗുലർ)
സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ എന്നിവയ്ക്കു പുറമേ ജോലി ചെയ്യുന്നവർക്കുള്ള എം.ബി.എ. ഫോർ വർക്കിങ് പ്രൊഫഷണൽസ് പ്രോഗ്രാമും ഉണ്ട്. ഡി.യു.എ.ടി., സി.യു.ഇ.ടി. -പി.ജി., സിമാറ്റ്, ജി.ആർ.ഇ., എക്സ്മാറ്റ്, എൻമാറ്റ്, ജിമാറ്റ്, കാറ്റ്, കെമാറ്റ് എന്നിവയിലൊന്നിലെ സ്കോർ വേണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കു ഗ്രൂപ്പ് ചർച്ചയും അഭിമുഖവുമുണ്ട്.
അഡ്മിഷൻ ടെസ്റ്റ്
പി.ജി. പ്രവേശനത്തിനായി ജൂൺ ഒന്നിനു നടത്തുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (ഡി.യു.എ.ടി.) ഓൺലൈനായി വീട്ടിലിരുന്ന് എഴുതാം. ലാപ്ടോപ് / ഡെസ്ക്ടോപ്, വെബ്ക്യാം, ഇൻറർനെറ്റ് കണക്ടിവിറ്റി ഇവ ഒരുക്കിയിരിക്കണം. ഒരു മണിക്കൂർ പരീക്ഷയിൽ 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് ഒരു മാർക്ക്, തെറ്റിനു 0.25 നെഗറ്റീവ് മാർക്ക്.
അപേക്ഷ ഫീസ്
ഡിയുഎടി മുഖേന 750 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 375 രൂപ.
സിയുഇടി-പിജി അല്ലെങ്കിൽ മറ്റ് യോഗ്യത പരീക്ഷ സ്‌കോർ ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്ക് 100 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ 50 രൂപ അടച്ചാൽ മതി.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾക്ക് duk.ac.in/admission/apply എന്ന ലിങ്ക് മുഖേന മേയ് 17 വരെ അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷനും, പ്രോസ്പെക്ടസും വെബ്സെെറ്റിൽ ലഭ്യമാണ്.