Posts

കേന്ദ്ര സര്‍ക്കാര്‍ കോള്‍ഫീല്‍ഡുകളില്‍ ജോലിയവസരം; 1632 ഒഴിവുകള്‍; പത്താം ക്ലാസുമുതല്‍ യോഗ്യത

കേന്ദ്ര സര്‍ക്കാര്‍ കോള്‍ഫീല്‍ഡുകളില്‍ ജോലിയവസരം; 1632 ഒഴിവുകള്‍; പത്താം ക്ലാസുമുതല്‍ യോഗ്യത 


 
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോള്‍ഫീല്‍ഡുകളില്‍ ജോലി നേടാന്‍ അവസരം. സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്, നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡുകളിലായി 1632 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ അതത് വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി മെയ് 01.

തസ്തികയും ഒഴിവുകളും

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിലും, നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിലും 1632 ഒഴിവുകള്‍. മൈനിങ് സര്‍ദാര്‍, അസിസ്റ്റന്റ് ഫോര്‍മാന്‍, ഡെപ്യൂട്ടി സര്‍വേയര്‍, ഓപ്പറേറ്റര്‍ ട്രെയിനി, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവുകളാണ് വന്നിട്ടുള്ളത്. 

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് 

ഒഴിവുകള്‍: 

മൈനിങ് സര്‍ദാര്‍ 577ഡെപ്യൂട്ടി സര്‍വേയര്‍43അസിസ്റ്റന്റ് ഫോര്‍മാന്‍ (ഇലക്ട്രിക്കല്‍) 435

യോഗ്യത

മൈനിങ് സര്‍ദാര്‍ 

പത്താം ക്ലാസ് വിജയം+ മൈനിങ് എഞ്ചിനീയറിങ് ഡിപ്ലോമ/ ബിരുദം+ സിര്‍ദാര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് + ഗ്യാസ് ടെസ്റ്റിങ്& ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍. 

ഡെപ്യൂട്ടി സര്‍വേയര്‍

പത്താം ക്ലാസ് വിജയം + മൈനിങ് / സര്‍വേ എഞ്ചിനീയറിങ് ഡിപ്ലോമ/ ബിരുദം + സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ്. 

അസിസ്റ്റന്റ് ഫോര്‍മാന്‍ (ഇലക്ട്രിക്കല്‍) 

പത്താം ക്ലാസ് വിജയം + ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബിരുദം. 

2. നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്

യോഗ്യത

എച്ച്ഇഎംഎം ഓപ്പറേറ്റര്‍ ട്രെയിനി

പത്താം ക്ലാസ് വിജയം  കൂടെ അംഗീകൃത എച്ച്എംവി ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സ്. 

സ്റ്റാഫ് നഴ്‌സ്

പ്ലസ് ടു വിജയം കൂടെ നഴ്‌സിങ് ഡിപ്ലോമയോ, ബിരുദമോ വേണം. 

ഫാര്‍മസിസ്റ്റ്

പ്ലസ് ടു സയന്‍സ് യോഗ്യത വേണം. കൂടെ ഫാര്‍മസി ഡിപ്ലോമയും. 

ഫിസിയോതെറാപ്പിസ്റ്റ്

ഫിസിയോ തെറാപ്പിയില്‍ ഡിപ്ലോമ. 

ഓവര്‍സീയര്‍

പത്താം ക്ലാസ് വിജയം കൂടെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 

പ്രായപരിധി

18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം

രണ്ട് കമ്പനികളിലേക്കും വ്യത്യസ്ത റിക്രൂട്ട്‌മെന്റ് ലിങ്കുകള്‍ മുഖേന അപേക്ഷിക്കണം. സൗത്ത് ഈസ്റ്റേണ്‍  കോള്‍ഫീല്‍ഡിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡില്‍ മെയ് 1 വരെ അപേക്ഷിക്കാനാവും. വിശദമായ വിജ്ഞാപനം ഇരുകമ്പനികളിലേയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ത്ത് മാത്രം അപേക്ഷ നല്‍കുക. 

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് : https://secl-cil.in/ 

നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്:  https://www.nclcil.in/ 

© Uae glujobs. All rights reserved. Developed by Jago Desain